യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്തുവണ്ടി തള്ളി സമരം നടത്തി

ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍ വര്‍ധനയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്തുവണ്ടി തള്ളി സമരം നടത്തി. പ്രതിഷേധ സമരം കെപിസിസി ഒബിസി സംസ്ഥാന സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യകിരണ്‍, സനല്‍ കല്ലൂക്കാരന്, അജയ് ബി. മേനോന് എന്നിവര്‍ നേതൃത്വം നല്കി.