കല്ലേറ്റുംകര പോസ്റ്റോഫീസിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
ആളൂര്‍: പാചക വാതക വില വര്‍ധനവിനെതിരെ കല്ലേറ്റുംകര പോസ്റ്റോഫീസിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.എ. അലോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീതു മണിക്കുട്ടന് അധ്യക്ഷത വഹിച്ചു. കൊച്ചുത്രേസ്യ ദേവസി, മിനി പോളി, രേഖ സന്തോഷ്, മിനി ജോണ്സണ്, വിജയലക്ഷ്മി മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.