ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സുജല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ജെസിഐ നാഷണല്‍ പ്രൊജക്ടായ സുജല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെസിഐ ഇന്ത്യ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സെനറ്റര്‍ ഡോ. ബൂവാന് റൂവാല് ഉദ്ഘാടനം നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സിസ്, പി.ജെ. ജീസന്‍, ടെല്‍സണ്‍ കോട്ടോളി, ജോര്‍ജ് പൂന്നേലിപറമ്പില്, സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍, സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍, ട്രഷറര്‍ സഞ്ജു പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. സുജല്‍ പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ ശുദ്ധജലം ലഭ്യമാകുന്നതിനു വേണ്ട വാട്ടര്‍ ഫില്‍ട്ടറുകള്‍ നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു