കോവിഡ് ബാധിതര്‍ക്ക് താങ്ങായി ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്
ഇരിങ്ങാലക്കുട: കോവിഡ് തീവ്രബാധിത പ്രദേശമായ മണലൂര്‍ പഞ്ചായത്തിലെ കാരമുക്ക് അഞ്ച്, ആറു വാര്‍ഡുകളിലെ നിവാസികള്‍ക്ക് ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. അന്തിക്കാട് സിഐ സുരേഷ് കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ്, ക്ലബ് പ്രസിഡന്റ് ടി.ജെ. പ്രിന്‍സ്, ഇന്‍സ്പെക്ടര്‍ സന്ധ്യദേവി, സെക്രട്ടറി മധുസൂധനന് എന്നിവര്‍ സന്നിഹിതരായി. പോലീസ് ഓഫിസര്‍മാരായ കവിത, മിനി, ഷാഫി, ക്ലബ് അംഗങ്ങളായ രാജേഷ് മേനോന്, ഷാജു ജോര്‍ജ്, ടി.പി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ഭക്ഷ്യകിറ്റുകള്‍ തയാറാക്കുന്നതിനു നേതൃത്വം നല്കി.