ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് തവനിഷ്

ഇരിങ്ങാലക്കുട: വാര്‍ഡ് എട്ടില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിനു ഭക്ഷ്യകിറ്റുകള്‍ കൈമാറി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ജനമൈത്രി പോലീസ് സുഭാഷിനു ഭക്ഷ്യകിറ്റ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ബീറ്റ് ഓഫീസര്‍മാരായ അരുണ്‍, രാജേഷ്, രാഹുല്‍, ജനമൈത്രി സമിതി അംഗം ഫിറോസ് ബാബു, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവര്‍ സന്നിഹിതരായി.