മുരിയാട് പഞ്ചായത്തില്‍ പോസ്റ്റ് കോവിഡ് ഹോമിയോ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട്: പഞ്ചായത്തില്‍ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ചികിത്സാകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിപിന്‍ വിനോദ് മുഖ്യാതിഥിയായിരുന്നു. മുരിയാട് ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. വിജോയ് ജോസഫ് വിഷയാവതരണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, മുരിയാട് ഗവ. ഹോമിയോ ഡിസ്പെന്‍സറി അറ്റെന്‍ഡര്‍ ടി.ഒ. ജെസി, മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു