കോമ്പാറ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാഴകൃഷിയുടെ ഉദ്ഘാടനം നടത്തി
വേളൂക്കര: കേരള കര്‍ഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാഴകൃഷിയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പഞ്ചായത്ത് അംഗം സുപ്രഭ സുഖി, കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന്, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, കെ.ജെ. സതീഷ്, സിബിന് കൂനാക്കാംപ്പിള്ളി, കര്‍ഷക സംഘം മേഖലാ പ്രസിഡന്റ് എം.എ. അനിലന്‍, ടി.പി. ബൈജു എന്നിവര്‍ പ്രസംഗിച്ചു. നേന്ത്ര, പൂവന്, കദളി എന്നീ ഇനത്തിലുള്ള 200 വാഴകളാണ് കൃഷി നടത്തുന്നത്.

പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി