കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കത്തീഡ്രല്‍ സിഎല്‍സി നോട്ട്ബുക്ക് ചലഞ്ച് നടത്തി.
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘നോട്ട്ബുക്ക് ചലഞ്ചി’ന്റെ ഭാഗമായി നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളിലേക്ക് പഠനോപകരണങ്ങളും സ്മാര്‍ട്ട്ഫോണും കൊടുത്തുകൊണ്ട് വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. സാംസണ് എലുവത്തിങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മിന്‍സി, പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി, സിഎല്‍സി ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, മോഡറേറ്റര്‍ റോസിലി ജെയിംസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷെറിന് പോള്‍, കണ്‍വീനര്‍മാരായ മെറിന്, ആന്‍തെരേസ, സിഎല്‍സി ജോയിന്റ് സെക്രട്ടറി മരിയ ബോബി എന്നിവര്‍ സന്നിഹിതരായി.

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്