സ്പെഷല്‍ സബ് ജയിലില്‍ അന്തേവാസികള്‍ക്കുവേണ്ടി യോഗാ പരിശീലനം നടത്തി
ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയിലില്‍ യോഗാ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ അന്തേവാസികള്‍ക്കുവേണ്ടി യോഗാ പരിശീലനം നടത്തി. യോഗ പരിശീലന പരിപാടി ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷാ ജോബി ഉദ്ഘാടനം ചെയ്തു. അന്തേവാസികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ആയൂര്‍ ആരോഗ്യ സൗഖ്യത്തിനും യോഗ ഉപകാരപ്രദമാണെന്ന് കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു. സ്പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് ജോണ്സന് ബേബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സന്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പി.എസ്. അജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ സി.എസ്. ഷൈജു, കെ.അര്. ആല്‍ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.ജി. ബിനോയ്, എ.ബി. രതീഷ്, സച്ചിന് വര്‍മ, അസറുദ്ധീന് റഹിം, ഒ.എന്‍. തസ്നീര്‍ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു