ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തി
ഇരിങ്ങാലക്കുട: ഇന്ധന വില വര്‍ധിപ്പിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരായി ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ പൊതു നിരത്തുകളും തൊഴിലാളികളും വാഹന ഉടമകളും യാത്രക്കാരും ഒന്നിച്ച് അണിചേര്‍ന്നുകൊണ്ട് സ്തംഭിപ്പിച്ചു. ഇരിങ്ങാലക്കുട ഠാണാ സെന്ററില്‍ നടന്ന സമരം എഐടിയുസി തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബെന്നി അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ്, ബെന്നി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമരം ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് വര്‍ദ്ധനന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ജോളി, അനീഷ്, ഭരതന്, വി.കെ. സരിത എന്നിവര്‍ പ്രസംഗിച്ചു. കാറളം സെന്ററില്‍ നടന്ന സമരം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. സിഐടിയു നേതാവ് എ.വി. അജയന് അധ്യക്ഷത വഹിച്ചു. മോഹനന് വലിയാട്ടില്‍ പ്രസംഗിച്ചു. കൊമ്പിടിഞ്ഞാമാക്കല്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന സമരം സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.വി. സുധാകരന് അധ്യക്ഷത വഹിച്ചു. എം.പി. ഷാജി, ഷൈനി തിലകന് എന്നിവര്‍ പ്രസംഗിച്ചു. കരുവന്നൂര്‍ പോസ്റ്റോഫീസിന് മുമ്പില്‍ നടന്ന സമരം നഗരസഭാ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ നെടുമ്പുരയില്‍ നടന്ന സമരം എഐടിയുസി മേഖലാ സെക്രട്ടറി കെ.പി. രാജന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് സനു അധ്യക്ഷത വഹിച്ചു. പടിയൂര്‍ പഞ്ചായത്തില്‍ മതിലകം ടോള്‍ പരിസരത്ത് നടത്തിയ സമരം എഐടിയുസി നേതാവ് കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.എ. സുധിര്‍ അധ്യക്ഷത വഹിച്ചു. വിന്‍സന്റ് പ്രസംഗിച്ചു. പടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന സമരം എഐടിയുസി നേതാവ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. കോടംകുളം സെന്ററില്‍ നടന്ന സമരം ടി.വി. വിബിന് ഉദ്ഘാടനം ചെയ്തു. എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. രാമനാഥന് പ്രസംഗിച്ചു. എടതിരിഞ്ഞി സെന്ററില്‍ എം.എ ദേവനന്ദന് ഉദ്ഘാടനം ചെയ്തു. സൗമിത്ര അധ്യക്ഷത വഹിച്ചു. സതിഷ് ബാബു പ്രസംഗിച്ചു.