പെന്‍ഷണേഴ്സ് അസോസിയേഷന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്കി
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, ഗ്ലൗസ്, സാനിറ്റെസര്‍ എന്നിവ ജനറല്‍ ആശുപത്രിക്കു നല്കി. അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.യു. വിത്സന് ആശുപത്രി സൂപ്രണ്ട് എ.എ. മിനിമോള്‍ക്ക് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സുരേഷ്, എം. മൂര്‍ഷിദ്, കെ. വേലായുധന്, കെ. കമലം എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു