ബിജെപി നിയോജകമണ്ഡലത്തില്‍ 50 കേന്ദ്രങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കോടികളുടെ വനംകൊള്ളഅഴിമതിക്കാരെ തുറങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 50 കേന്ദ്രങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട നയിച്ച പദയാത്ര മേഖലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. ചന്തക്കുന്നില്‍ നിന്നാരംഭിച്ച പദയാത്ര ഠാണാ വഴി പാട്ടമാളി ജംഗ്ഷനില്‍ സമാപിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ സന്തോഷ് ബോബന്, വി.സ. രമേഷ്, സൂരജ്, സത്യദേവ് എന്നിവരും കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന പദയാത്രയ്ക്ക് പ്രസിഡന്റ് വിജീഷ്, ടി.എസ്. സുനില്‍കുമാര്‍, മനോജ് കല്ലിക്കാട്ട്, സുനില്‍ തളിയപറമ്പില്‍, ആശിഷ ടി. രാജ് എന്നിവരും നേതൃത്വം നല്കി. കാറളം, മുരിയാട്, ആളൂര്‍ വെസ്റ്റ്ഈസ്റ്റ്, വേളൂക്കര, പൂമംഗലം എന്നിവിടങ്ങളിലും പദയാത്രകള്‍ നടത്തി.