ആല്‍ഫ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്കി കരൂപ്പടന്നക്കൂട്ടം വാട്സ് ആപ്പ് കൂട്ടായ്മ
കോണത്തുകുന്ന്: സാംസ്കാരിക കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാട്സ് ആപ്പ് കൂട്ടായ്മയായ കരൂപ്പടന്നക്കൂട്ടം സ്ഥാപക അംഗമായ എം.എ. മുസമ്മില്‍ അലിയുടെ സ്മരണക്കായി അഡ്മിന് പാനല്‍ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച തുക ആല്‍ഫ പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. കരൂപ്പടന്നക്കൂട്ടം ചീഫ് അഡ്മിന് എം.കെ. ഇബ്രാഹിം ഹാജി ആല്‍ഫ സെക്രട്ടറി ഷഫീര്‍ കാരുമാത്രയ്ക്ക് ഫണ്ട് കൈമാറി. 250 ഓളം അംഗങ്ങളുള്ള കൂട്ടായ്മയിലെ അഡ്മിന് പാനല്‍ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിരവധി പദ്ധതികളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിയ ആല്‍ഫയ്ക്ക് നല്കാന് തങ്ങള്‍ക്കേറെ സന്തോഷമാണെന്ന് ഇബ്രാഹിം പറഞ്ഞു. കരൂപ്പടന്നക്കൂട്ടം പ്രതിനിധികളായ കെ.കെ. ഷാഹുല്‍ ഹമീദ്, നാസര്‍ ഹസന്, എം.എ. ഷിഹാബ്, എം.എം. അബ്ദുല്‍ അസീസ് സന്നിഹിതരായി. പി.കെ.എം. അഷ്റഫ്, എം.എ. അലി, രജിത ആന്റണി, എം.എ. അന്‍വര്‍, മെഹര്ബാന് ഷിഹാബ്, ദൃശിക സുകുമാര്‍, അബ്ദുല്‍ അസീസ്, ഷിനി അയൂബ് എന്നിവര്‍ പ്രസംഗിച്ചു.