ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി റീഡിംഗ് റൂം ലൈബ്രറി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി റീഡിംഗ് റൂം ലൈബ്രറി, ഐഎംഎ ഇരിങ്ങാലക്കുട, ആസ്റ്റര്‍ മിമ്സ് ആശുപത്രി എന്നിവരുടെ സഹകരണത്തോടുകൂടി കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച കോവിഡ് വാക്സിനേഷന് ക്യാമ്പ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് വാക്സിനേഷന് കോഓര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി. ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമാസ്, ട്രഷറര്‍ ജോണ്‍ തോമാസ് എന്നിവര്‍ പ്രസംഗിച്ചു. വീണ ബിജോയ്, റെന്‍സി ജോണ്‍ നിധിന്, എല്‍സലറ്റ് ജോണ്‍, തോമാസ് കാളിയങ്കര, കെ.എന്‍. സുഭാഷ് എന്നിവര്‍ കോവിഡ് വാക്സിനേഷന് ക്യാമ്പിനു നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു