ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള മഹിളാസംഘം സമരം നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളുടെ ഭാഗമായി രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള മഹിളാസംഘം സമരം നടത്തി. കേരള മഹിളാസംഘം ഇരിങ്ങാലക്കുട, പൊറത്തിശേരി എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പെട്രോള്‍ പമ്പിനു മുമ്പില്‍ നടത്തിയ സമരം മഹിളാ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും മുനിസിപ്പല്‍ കൗണ്‍സിലറുമായ അല്‍ഫോന്‍സ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. ജോളി രമണന്, അഡ്വ. ജിഷ ജോബി, ലിജി പ്രദീപ്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.