കലാലയ സൗഹൃദത്തിന്റെ ഉദാത്ത മാതൃകയായി ക്രൈസ്റ്റ് കോളജിലെ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളവര്‍മ കോളജിലെ എന്‍സിസി യൂണിറ്റിന്റെ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയിലേക്കു സഹായം നല്കി. കലാലയങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നേര്‍കാഴ്ചയായി ഇതിനെ കാണണമെന്നും മറ്റുള്ളവര്‍ ഇതു മാതൃകയാക്കണമെന്നും ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ ചേര്‍ന്ന് സഹായം കൈമാറി. കേരളവര്‍മ കോളജിലെ ബോയ്സ് എന്‍സിസി യൂണിറ്റിനെ പ്രതിനിധീകരിച്ച് കേഡറ്റുകളായ ആദര്‍ശ്, ഹരിശങ്കര്‍ എന്നിവര്‍ സഹായം ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, ഓഫീസ് സ്റ്റാഫ് ആന്റണി, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് ഹാഫിസ് എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു