പട്ടിക്കാംതൊടി പുരസ്കാരം (10,001 രൂപ) കലാനിലയം രാഘവന് ആശാന്
ഇരിങ്ങാലക്കുട: പേരൂര്‍ ഗാന്ധി സേവാസദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടിയില്‍ രാമുണ്ണി മേനോന് ട്രസ്റ്റും സംഘടിതമായി നല്കുന്ന പട്ടിക്കാംതൊടി പുരസ്കാരം (10,001 രൂപ) കലാനിലയം രാഘവന് ആശാന്. ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ അധ്യാപകനും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച അദ്ദേഹം കഥകളിയില്‍ ഹംസം, ശ്രീകൃഷ്ണന്, ബ്രാഹ്മണന്, ഹനുമാന് എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനാണ്. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു എന്നിവര്‍ അടക്കമുള്ള കലാകാരന്മാരുടെയും കലാനിലയം ഗോപാലകൃഷ്ണന്, കലാനിലയം ബാലകൃഷ്ണന്, കലാനിലയം ഗോപി തുടങ്ങിയ കഥകളി നടന്മാരുടെയും ഗുരു കൂടിയാണ്. പുരസ്കാരം 28 നു സദനം നാട്യഗൃഹത്തില് നടക്കുന്ന പട്ടിക്കാംതൊടി ജയന്തി ദിനത്തില്‍ സമ്മാനിക്കും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു