ഇരിങ്ങാലക്കുട രൂപതയില്‍ കര്‍ഷകക്ഷേമനിധി ഫോറം രൂപീകരിച്ചു
ഇരിങ്ങാലക്കുട: രൂപത കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമനിധി ഫോറം രൂപീകരിച്ചു. ആനന്ദപുരം പള്ളിയില്‍ വെച്ചു നടന്ന ചടങ്ങില്‍ കര്‍ഷക ക്ഷേമനിധി ഫോറം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കു ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു കെഎല്‍എം നേതൃത്വം കൊടുക്കണമെന്നു ബിഷപ് പറഞ്ഞു. കെഎല്‍എം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പുല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. കെഎല്‍എം രൂപത പ്രസിഡന്റ് ജോസ് മാത്യു ക്ഷേമനിധികളെക്കുറിച്ച് ക്ലാസ് നയിച്ചു. കേരള ലേബര്‍ മൂവ്മെന്റിന്റെ ഒരു യൂണിറ്റ് ആനന്ദപുരം ഇടവകയില്‍ രൂപീകൃതമായി. കുഞ്ഞിപ്പൊറിഞ്ചു ഇല്ലിക്കല്‍, ലില്ലി ഇല്ലിക്കല്‍, ഷിജി വിന്‍സെന്‍, ജോര്‍ജ് വടക്കുംപാടന്‍, റോസ്മേരി നെല്സന് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോഫിന്‍ സിഎസ്എം, ട്രസ്റ്റി തോമാസ് ഇല്ലിക്കല്‍, കെഎല്‍എം രൂപത ട്രഷറര്‍ ദേവസിക്കുട്ടി മാടവന, കെഎല്‍എം രൂപത സെക്രട്ടറി ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.