പൊതുപരിപാടിയും ലൈവ് പ്രോഗ്രാം സംപ്രേഷണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വാരണാസിയില്‍ 1000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ദിവ്യകാശി ഭവ്യകാശി ശ്രീ കാശിനാഥ് ധാം സമര്‍പ്പണം’ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ടീം പൊതുപരിപാടിയും ലൈവ് പ്രോഗ്രാം സംപ്രേഷണവും സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രഹ്മാനന്ദമഠം സ്വാമിജി ആദിത്യാനന്ദഗിരി ഭദ്രദീപം കൊളുത്തി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം പ്രതിനിധി പി. സുധീപ്, ആര്‍ട് ഓഫ് ലിവിംഗ് രാജു നായര്‍, അന്താരാഷ്ട കൃഷ്ണപ്രബോധിനി ഇരിങ്ങാലക്കുട കണ്‍വീനര്‍ കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ രഞ്ചിത്ത് എന്‍. മേനോന്, ഷാജുട്ടന്‍, സുനില്‍ തളിയപറമ്പില്‍, രാമചന്ദ്രന് കോവില്‍പറമ്പില്‍, ഷിത് രാജ്, അമ്പിളി ജയന്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു