ചേലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ തിരുനാളിന് കൊടികയറി
ചേലൂര്‍: സെന്റ് മേരീസ് ഇടവകയില്‍ ഇടവക മധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. അതോടൊപ്പം പുനര്‍നിര്‍മിച്ച ഇടവക ദേവാലയത്തിന്റെയും വികാരി ഫാ. ജെയ്സന് കരിപ്പായിയുടെയും രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ചു നല്കുന്ന ജൂബിലി ഭവനത്തിന്റെ ശിലാ ആശീര്‍വാദവും നടത്തി. വികാരി ഫാ. ജെയ്സന് കരിപ്പായി നേതൃത്വം നല്കി. മുന്‍ വികാരിമാരായ ഫാ. ജോണി മേനാച്ചേരി, ഫാ. ഡേവീസ് ചെങ്ങിനിയാടന്‍, ഫാ. ജോജി പാലമറ്റത്ത് എന്നിവര്‍ പങ്കെടുത്തു. ഫ്രാന്‍സീസ് കുളങ്ങര, ബാബു പുത്തന്‍വീട്ടില്‍, ജോസഫ് കൊടലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.