പടിയൂരില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുബവും സിപിഐയില്‍ ചേര്‍ന്നു

ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ സിപിഎമിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന ചെന്നറ ഷാജിയും ഭാര്യ രാജിയും സിപിഐയില്‍ ചേര്‍ന്നു. ഷാജി നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. രാജി എകെടിഎ ഏരിയ സെക്രട്ടറിയും ആയിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സെക്രട്ടേറിയേറ്റ് അംഗം കെ.വി. രാമകൃഷ്ണന് എന്നിവര്‍ ഹാരമണിയിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. ബിജു ,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, എഐവൈഎഫ് മേഖല സെക്രട്ടറി ഫിറോസ് എന്നിവര്‍ പങ്കെടുത്തു