ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു
മൂര്‍ക്കനാട്: ചിനാലിയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. 2003 സ്പെഷല്‍ ഒളിംപ്ക്സില്‍ സൈക്ലിംഗില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല്‍ നേടിയ ജയ്മോള്‍ കെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണികണ്ഠന്, ട്രഷറര്‍ മുഹമ്മദ് ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്. പ്രജിത്ത്, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നയിക്കുന്നത്.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്