സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റ് അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ താരം ശ്യാം ശിവജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ തുടക്കമായി. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഹാന്‍ഡ് ബോള്‍ താരം ശ്യാം ശിവജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, പിടിഎ പ്രസിഡന്റ് ഹോബി ജോളി, സ്കൂള്‍ ഹാന്‍ഡ്ബോള്‍ പരിശീലകന് ശരത് പ്രസാദ്, ഫിസിക്കല്‍ എജുക്കേഷന്‍ മാസ്റ്റര്‍ ശ്യാം കൃഷ്ണ, സൗമോ ബാനര്‍ജി എന്നിവര്‍ സന്നിഹിതരായിരുന്നു. സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോഡിനേറ്റര്‍ ഫാ. ഷിനോ കളപ്പുരക്കല്‍ സ്വാഗതവും സ്കൂള്‍ സ്പോര്‍ട്സ് കോഡിനേറ്റര്‍ ബിന്ദു ജോണ്സണ് നന്ദിയും പറഞ്ഞു. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ മൂന്ന് വിഭാഗങ്ങളിലായി നാല് സോണുകളില്‍ നിന്നുള്ള വിവിധ സ്കൂളുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ദേശീയ മത്സരങ്ങള്‍ കളിക്കാനുള്ള സംസ്ഥാന ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുക എന്ന് അധികൃതര്‍ അറിയിച്ചു.