കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേളൂക്കര യൂണിറ്റ് വാര്‍ഷികം
നടവരമ്പ്: തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിച്ചു ജലസംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേളൂക്കര യൂണിറ്റ് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ നടന്ന സമ്മേളനം മേഖലാ കമ്മിറ്റി അംഗം പി.എസ്. ശങ്കരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. നിഖില്‍ സുധീഷ്, പി.ഡി. ജയരാജ്, പി.എസ്. നിമിന്‍, പി. രാജു, വി.എസ്. ഉണ്ണികൃഷ്ണന്, എന്‍.കെ. വിജയന്, പി.എന്‍. ലക്ഷ്മണന്, ടി.എ. ഷിഹാബുദ്ദീന്, സുമതി തിലകന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. രാജു (പ്രസിഡന്റ്), ഡി. ലിയോണ്‍ (വൈസ് പ്രസിഡന്റ്), പി.എസ്. സുമേഷ് (സെക്രട്ടറി), കെ.എസ്. ശ്രീലക്ഷ്മി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി