കെസിഇസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കെസിഇസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സാമൂഹ്യക്ഷേമ പെന്ഷന് കേരളത്തില്‍ വിതരണം ചെയ്യുന്നതു സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ്. നവംബര്‍ മുതല്‍ പെന്ഷന് വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്കു കൊടുക്കേണ്ട ഇന്‍സെന്റീവ് കുടിശികയാണ്. പെന്ഷന് അനുവദിക്കുമ്പോള്‍ തന്നെ ഇന്‍സെന്റീവും അനുവദിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. കെസിഇസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ.സി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനയ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, പ്രസിഡന്റ് കെ.വി. മണിലാല്‍, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എന്‍.കെ. ഉദയപ്രകാശ്, സി.ആര്. രേഖ, റഷീദ് കാറളം, പി.എസ്. കൃഷ്ണകുമാര്‍, വി.ആര്. അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി വിനയ സന്തോഷിനെയും സെക്രട്ടറിയായി പി.എസ്. കൃഷ്ണകുമാറിനെയും തെരെഞ്ഞെടുത്തു.