തെക്കേനട റസിഡന്‍സ് അസോസിയേഷന്റെ 17-ാമത് വാര്‍ഷികാഘോഷം നടന്നു
ഇരിങ്ങാലക്കുട: തെക്കേനട റസിഡന്‍സ് അസോസിയേഷന്റെ 17-ാമത് വാര്‍ഷികാഘോഷം ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എ.കെ. രാമചന്ദ്രന്, സെക്രട്ടറി കെ.ആര്. മുരളീധരന്, വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്, രാധാകൃഷ്ണന്, ഹീര നന്ദകിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രശസ്ത കഥകളി, ചുട്ടി, മേള, അക്ഷരശ്ലോക ആചാര്യന്മാരെ ആദരിച്ചു. വിദ്യാഭ്യാസ കലാകായിക രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു പുരസ്കാരം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു