തുക വകയിരുത്തിയിട്ടും എസ്സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള് ലഭിച്ചിട്ടില്ല-കെപിഎംഎസ്

എടക്കുളം: പട്ടികജാതി വികസന ഫണ്ട് അതേ കാലയളവില്‍തന്നെ ചെലവഴിക്കാന്‍ ശ്രമിച്ചുവെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നു കെപിഎംഎസ്. 2018-19, 19-20, 20-21 വര്‍ഷങ്ങളില്‍ എസ്സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്യാന്‍ തുക വകയിരുത്തിയിട്ടും നാളിതുവരെയും അവ അര്‍ഹരായവര്‍ക്കു ലഭിച്ചിട്ടില്ല. വനിതാ വിവാഹസഹായധനത്തിലും വൈരുദ്ധ്യങ്ങളുണ്ടെന്നു വിവരാവകാശ രേഖകളില്‍ കാണാം. പണമടച്ച് വാങ്ങിയ രേഖകള്‍ പ്രകാരമാണ് കെപിഎംഎസ് വസ്തുതകള്‍ വിവരിച്ചത്. അത് തെറ്റാണെന്നു പ്രസ്താവിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെപിഎംഎസ് വ്യക്തമാക്കി.