മാവ് അച്ഛൻ പണിപുരയിലാണ്
‘ഒരു ഗോൾ ഒരു മരം പദ്ധതിയും’ ‘ഒരു ഗോൾ ഒരു നാട്ട് മാവ് പദ്ധതിയും’ നടപ്പിലാക്കിയ ഇരിങ്ങാലക്കുട കൈ്രസ്റ്റ് കോളജിലെ വൈസ് പ്രിൻസിപ്പൽ ജോയച്ചൻ, ഇൗ വർഷവും വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ‘ഒാരോ വീട്ടിലും ഒാരോ പ്രിയോർ മാവിൻ തൈ’ പദ്ധതിയ്ക്കുള്ള തയാറെടുപ്പിലാണ്. കേരളത്തിന്റെ നവോഥാന നായകനായിരുന്ന വിശുദ്ധ ചാവറയച്ചൻ സിഎംഎെ സഭയുടെ ആദ്യത്തെ പ്രിയോർ ആയിരുന്നു. വലിയ പരിസ്ഥിതി സ്നേഹിയായിരുന്ന വിശുദ്ധ ചാവറയച്ചന്റെ പേരിൽ അറിയപ്പെടുന്ന മാങ്ങയാണു പ്രിയോർ മാങ്ങ. അതിനാൽ പ്രിയോർ മാവിന്റെ വിത്തുകൾ ശേഖരിച്ചു മുളപ്പിച്ചു കൊടുക്കാനും ‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതിയിൽ കൂടെ നാട്ടുമാവിന്റെ തൈകളും, ‘എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം’ എന്ന പദ്ധതിയിൽ കൂടെ പ്ലാവിന്റെ തൈകളും കൊടുക്കുവാനുമുള്ള പരിശ്രമത്തിലാണു ജോയ് പീണിക്കപറമ്പിലച്ചൻ.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍