അവിട്ടത്തൂര്‍ കീഴ്തൃക്കോവില് ഗോശാല ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു
അവിട്ടത്തൂര്‍: കീഴ്തൃക്കോവില് ക്ഷേത്രത്തിനോടനുബന്ധിച്ചു പണി കഴിപ്പിച്ച ഗോശാല സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നാട്ടിലെ ക്ഷീരകര്‍ഷകരെ ആദരിച്ചശേഷം ക്ഷേത്രവളപ്പില്‍ തെങ്ങിന് തൈ നട്ട് അതിനു വിവേകാനന്ദ എന്ന് നാമകരണം ചെയ്തു. കൃഷ്ണാര്‍പ്പണം ട്രസ്റ്റ് പ്രസിഡന്റ് പി.എന്‍. ഈശ്വരന് അധ്യക്ഷത വഹിച്ചു. ശ്യാംരാജ്, എ.എസ്. സതീശന്, സി.സി. സുരേഷ്, എ.സി. ദിനേഷ് വാരിയര്‍, എ. അജിത്കുമാര്‍, നെഹ്റു മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു