റെജുവിനേറ്റ് ക്യാമ്പ് സംഘടിപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20, 49 റെജുവിനേറ്റ് സഹവാസക്യാമ്പ് സംഘടിപ്പിച്ചു. എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പി.ടി. ജോയ് അധ്യക്ഷത വഹിച്ചു. 100 ഓളം എന്‍എസ്എസ് വൊളന്റിയര്‍മാര്‍ നാലു ദിവസങ്ങളിലായി പങ്കെടുത്ത ക്യാമ്പില്‍ പാഴ്വസ്തുക്കളില് നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളാണു നടന്നത്. പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, എസ്.ആര്. ജിന്‍സി, ജോമേഷ് ജോസ്, ഷഹാന എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പ് സംഘടിപ്പിച്ചത്.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി