തൃശൂര്‍ ജില്ലയിലെ മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കിനുള്ള പുരസ്കാരം പുല്ലൂര്‍ സഹകരണ ബാങ്ക് ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കിനുള്ള പുരസ്കാരം പുല്ലൂര്‍ സഹകരണ ബാങ്ക് ഏറ്റുവാങ്ങി. പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററില്‍ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. അനുമോദന ചടങ്ങില്‍ കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ. സി. രവീന്ദ്രനാഥും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സന്നിഹിതരായിരുന്നു. മികവാര്‍ന്ന ആസൂത്രണം, മികച്ച ധനകാര്യ മാനേജ്മെന്റ്, ജനകീയവല്‍ക്കരണം, വൈവിധ്യവല്‍ക്കരണം, സര്‍ക്കാര്‍ പദ്ധതികളിലെ പങ്കാളിത്തം എന്നിവയിലൂടെ ബാങ്ക് കൈവരിച്ച ക്രമാനുഗതമായ വളര്‍ച്ചയ്ക്കുള്ള അംഗീകാരമാണിത്.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു