ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മറ്റി സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥ ‘ഉണര്‍വ് ‘ജില്ലയില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട: പൊതു സമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങള്‍ക്കെതിരായും വനിതാ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മറ്റി സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥ ‘ഉണര്‍വ് ‘ജില്ലയില്‍ പര്യടനം നടത്തി. സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി എം.എസ്. സുഗൈത കുമാരി ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി. ഹാപ്പി വൈസ് ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജന് മാനേജരുമായ ജാഥ ‘നോഫിയര് നോടിയര് വി വില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ജാഥക്ക് ആവേശോജ്ജ്വലമായ സ്വീകരണം നല്കി. വടക്കാഞ്ചേരിയിലെ സ്വീകരണ പൊതുയോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കൗണ്‍സില്‍ അംഗം എ.എം. സിജി അധ്യക്ഷത വഹിച്ചു. വി.ജെ. ഷീന, ഇ.ആര്. രാജി എന്നിവര്‍ പ്രസംഗിച്ചു. ചാവക്കാട് നടത്തിയ സ്വീകരണ പൊതുയോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ ജോയിന്റ് സെക്രട്ടറി ലിന്റ പി.പി.അധ്യക്ഷത വഹിച്ചു. ദിവ്യ, കെ.എം. സീനത്ത് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട നടത്തിയ സ്വീകരണ പൊതുയോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചാലക്കുടി മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് ജിഷി പി.പി. അധ്യക്ഷത വഹിച്ചു. ഇ.ജി. റാണി, ഇ.ഡി. സോണി എന്നിവര്‍ സംസാരിച്ചു. ജാഥാ സ്വീകരണത്തിന് ക്യാപ്റ്റന്‍ എം.എസ്. സുഗൈത കുമാരി നന്ദി പറഞ്ഞു.