ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായ വിവേകിനായി ചികിത്സാ സഹായ സമിതിയായി;

കരുവന്നൂര്‍: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി എറണാകുളം ലിസ്സി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂര്‍ക്കനാട് സ്വദേശി വന്നേരിപറമ്പില്‍ വിവേകിന്റെ ചികിത്സയ്ക്ക് സഹായസമിതി രൂപവത്കരിച്ചു. സുമനസ്സുകളുടെ സഹായം തേടാന്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ കരുവന്നൂര്‍ ശാഖയിലാണ് അക്കൗണ്ട്. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റായും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായും വിവേക് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് ചെയര്‍പേഴ്സണും പി.കെ. മനുമോഹന്‍ കണ്‍വീനറും സജി ഏറാട്ടുപറമ്പില്‍ ട്രഷററുമാണ്. കഴിഞ്ഞ ദിവസം സഹായസമിതി യോഗത്തില്‍ മന്ത്രി ആര്. ബിന്ദു വിവേകിന്റെ ചികിത്സയ്ക്കായി സഹായസമിതി ഭാരവാഹികള്‍ക്ക് സ്വര്‍ണവള നല്‍കിയിരുന്നു.എച്ച്.ഡി.എഫ്.സി. കരുവന്നൂര്‍ ബാങ്കിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍: 50100543213586. ഐ.എഫ്.എസ്.സി.: ഒഉഎഇ0001540. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8943931242, 8129411256.