വാരിയര്‍ സമുദായാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുവാന് സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന കമ്മിറ്റി യോഗം
ഗുരുവായൂര്‍: വാരിയര്‍ സമുദായാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുവാന് സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കഴകക്കാരുടെ പ്രശ്നപരിഹാരത്തിനായി ജില്ലാതലങ്ങളില്‍ കണ്വെന്ഷന് നടത്തുന്നതിനും, സമുദായത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പിറന്നാള്‍ നിധി സ്വരൂപിക്കാനും, വിവാഹം, വിദ്യാഭ്യാസം, ചികിത്സാ, ഭവന പുനരുദ്ധാരണം എന്നിവക്ക് സഹായങ്ങള്‍ നല്കുവാനും പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ബി.എസ്. വാരിയര്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖക്ക് അംഗീകാരം നല്കി. സംസ്ഥാന പ്രസിഡന്റ് പി.വി. മുരളീധരന് അധ്യക്ഷത വഹിച്ചു. യു. ഷിബി വാരിയര്‍, പി.വി. ധരണീധരന്‍, പി.പി. ഗോവിന്ദവാര്യര്‍, പി.ടി. നാരായണവാര്യര്‍, എ.സി. സുരേഷ്, വി. സുരേന്ദ്രകുമാര്‍, എ.ടി. പ്രേംദാസ്, ടി.വി. ശ്രീനിവാസ വാര്യര്‍, പി.കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു