നടവരമ്പ് സ്കൂളിലെ നെല്‍കൃഷി പതിമൂന്നാം വര്‍ഷത്തിലേക്ക്
നടവരമ്പ്: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഞാറുനടീല്‍ നടന്നു. കാര്‍ഷിക ക്ലബ്, എന്‍എസ്എസ്, ഗൈഡ്സ്, എസ്പിസി, വിഎച്ച്എസ്സി, പൂര്‍വ്വ വിദ്യാര്‍ഥികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറുനടീല്‍ നടന്നത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് എന്ന ആശയവുമായി സ്കൂളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സ്കൂളിന്റെ സ്വന്തം രണ്ട് ഏക്കറോളം നെല്പാടത്താണ് കൃഷി ചെയ്തത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് സജീവന് മാസ്റ്റര്‍, എസ്എംസി ചെയര്മാന് സതീഷ്കുമാര്‍ പ്രിന്‍സിപ്പല്‍ പ്രീതി, എംകെ എച്ച്എം ഒ.ആര്. ബിന്ദു, എല്‍പി എച്ച്.എം. സെബാസ്റ്റ്യന്‍, അധ്യാപകരായ സ്വപ്ന, സീജ, ദീപ, ഷീബ, ബിജി, അനിത, ജീജ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എം.കെ. ഉണ്ണി, വി.എസ്. സുനില്‍കുമാര്‍, പി.സി. ബാബു, ടി.വി. വിജു, കെ.ജെ. ഉല്ലാസ്, അഖില്‍ദാസ് എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക ക്ലബ് കോര്‍ഡിനേറ്റര്‍ സി.ബി. ഷക്കീല ടീച്ചര്‍ സ്കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.