മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിച്ച് നീങ്ങണം, യുഡിഎഫ്
ഇരിങ്ങാലക്കുട: വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗം മൂലം കുട്ടികളും യുവാക്കളും അടക്കമുള്ള പൊതുസമൂഹവും നാടും നാശത്തിലേക്ക് നീങ്ങുകയാണെന്ന് യുഡിഎഫ് ഈ പൊതുവിപത്തിനെതിരെ സമൂഹം ഒന്നിച്ച് നീങ്ങണമെന്ന് യുഡിഎഫിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലയോഗം ആഹ്വാനം ചെയ്തു. നവംബര്‍ 22 ന് തൃശൂരില്‍ നടത്തുന്ന ലഹരിവിരുദ്ധസന്ധ്യ വിജയിപ്പിക്കാനും ഈ വിപത്തിനെതിരെ നിയോജകമണ്ഡല, മണ്ഡലതല കൂട്ടായ്മ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യുഡിഎഫ് ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എക്സ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ ചെയര്മാന് എംപി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ കെ.ആര്. ഗിരിജന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ എംപി ജാക്സണ്, രാജന് പൈക്കാട്ട്, ആന്റോ പെരുമ്പിള്ളി, അഡ്വ. എം. എസ്. അനില്‍ കുമാര്‍, കെ.കെ. ശോഭനന്, മിനി മോഹന്‍ദാസ്, സോണിയ ഗിരി, ടി.വി. ചാര്‍ളി, സതീശ് വിമലന്, ആന്റണി, മനോജ്, ദാമോദരന്‍, അഡ്വ. റിജോ ബാബു, റോക്കി ആളൂക്കാരന്‍, പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.