സ്കൂള്‍ പാചക തൊഴിലാളികള്‍ വായ്മൂടി കെട്ടി സമരം സംഘടിപ്പിച്ചു
ബഡ്ജറ്റിലെ അവഗണന-സ്കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടി കെട്ടി സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബഡ്ജറ്റിലെ അവഗണന സ്കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടി കെട്ടി സമരം സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വെച്ചുവിളമ്പുന്ന മഹാഭൂരിപക്ഷം സ്ത്രീകളായ പാചക തൊഴിലാളികളെ സംസ്ഥാനത്തെ ഈ ബഡ്ജറ്റ് അവതരണത്തില്‍ പാടെ അവഗണിച്ചതായി ഇവര്‍ പരാതിപ്പെട്ടു. പ്രതിഷേധ ധര്‍ണ പരിസ്ഥിതി പ്രവര്ത്തകന് ശ്രീധരമ്പില് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റോസി റപ്പായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഷംസുദ്ദീന്, സംസ്ഥാന കമ്മിറ്റി അംഗം ഓമന ശിവരാമന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മി കുമാരി, സന്ധ്യാ വലപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു