കരുവന്നൂര്‍ ബാങ്കിന്റെ സഹകരണ ഓണവിപണി ഉദ്ഘാടനം ചെയ്തു
കരുവന്നൂര്‍: ബാങ്കിന്റെ സഹകരണ ഓണവിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, നാരായണന് നാട്ടുവള്ളി, അമ്പിളി മഹേഷ്, ജോസ് ചക്രംപുള്ളി, ജിജോരാജ് എന്നിവര്‍ പങ്കെടുത്തു. അഞ്ചു കിലോ അരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, പരിപ്പ്, പയര്‍, കടല തുടങ്ങിയ പലവ്യഞ്ജനങ്ങള്‍, സോപ്പ് എന്നീ 17 ഇനങ്ങള്‍ അടങ്ങിയ കിറ്റാണു നല്‍കുന്നത്. കിറ്റു വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡ് കൊണ്ടു വരണം.