ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
തൃശൂര്‍: ഓണക്കാലത്ത് സദ്യ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ ഉള്ളതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ സ്ഥാപനങ്ങളില്‍നിന്ന് മാത്രം ഭക്ഷണം വാങ്ങണം. കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും നിയമസാധുതയും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സദ്യ തയ്യാറാക്കിയ സമയം, സൂക്ഷിക്കുന്ന താപനില എന്നിവ ചോദിച്ചറിയണം. കഴിക്കുന്നതിന് തൊട്ടുമുമ്പ് ഡെലിവറി ലഭിക്കുന്നവിധം ഓര്‍ഡര്‍ ക്രമീകരിക്കണം. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയില്‍ ഭക്ഷണം സൂക്ഷിക്കരുത്. പാക്കിംഗും ലേബലുകളും പരിശോധിക്കണം. വൃത്തിയുള്ളതും ശരിയായി അടച്ചതുമായ പാത്രങ്ങളിലെ ഭക്ഷണം മാത്രമേ സ്വീകരിക്കാവൂ. പൊടി, ഈച്ച, പ്രാണികള്‍ എന്നിവയിലൂടെയുള്ള മലിനീകരണം ഒഴിവാക്കണം. ‘സുരക്ഷിത സദ്യ, സന്തോഷപൂര്ണ്ണ ഓണം സുരക്ഷിത സദ്യയിലൂടെ ആരോഗ്യകരമായ ഓണം’ എന്നതാണ് വകുപ്പിന്റെ സന്ദേശം.

പ്രത്യേക ശ്രദ്ധ വേണം
- അസാധാരണമായ ഗന്ധം, നിറം, രുചി, പൂപ്പല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണം കഴിക്കരുത്
- പായസം, പച്ചടി തുടങ്ങിയ ഈര്‍പ്പമുള്ള വിഭവങ്ങള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണം
- വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകളും പാത്രങ്ങളും വൃത്തിയാക്കണം
- ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍ ഭക്ഷ്യസുരക്ഷാ അധികാരികളെ വിവരമറിയിക്കണം
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
പി.ബി. അസീന ടീച്ചറെ ആദരിച്ചു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
1 thought on “ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍”