ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
ഇരിങ്ങാലക്കുട: നഗര ഹൃദയഭാഗത്ത് ഠാണാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മിതാസ് സാരീസ് സെന്റര്‍ എന്ന വസ്ത്ര വ്യാപാരശാലയില്‍ തീപിടുത്തം. ഇന്നലെ രാത്രി 11 മണിയോടെയാണ് തീ പടര്‍ന്നതായി കണ്ടത്. ഇന്നലെ രാത്രി ടൈല്‍ ഒട്ടിക്കുന്ന പണികള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഷോറൂമിനുള്ളില്‍ നിന്നും ഗന്ധം ഉയര്‍ന്നതോടെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഉടന്‍ തന്നെ പോലീസ്, ഫയര്‍ഫോഴ്സ്, കെഎസ് ഇബി എന്നീ വിഭാഗങ്ങളെ വിവരമറിയിച്ചു. അല്പസമയത്തിനുള്ളില് തുണിക്കടയുടെ മുകളില്‍ നിന്നും പുക ഉയരുകയായിരുന്നു.

ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍തന്നെ കൂടുതല്‍ പോലീസും ഇരിങ്ങാലക്കുടക്കു പുറമേ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി എന്നിവടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമനസേനാംഗങ്ങളും തീ അണക്കുവാന്‍ എത്തിചേര്‍ന്നു. മൂന്നു മണിക്കൂറോളം നീണ്ട തീവ്ര പരിശ്രമത്തിനിടയിലാണ് തീ അണയ്ക്കുവാന്‍ കഴിഞ്ഞത്. ഇരിങ്ങാലക്കുട ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ എംഎന്‍ സുധന്, ഓഫീസര്‍മാരായ കെ.ആര് സുജിത്ത്, കെസി സജീവ്, ജയന് എന്നിവര്‍ നേതൃത്വം നല്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ചയാണ് തുണിക്കടയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. സമീപത്തെ കടകളിലേക്ക് തീപടര്ന്നീട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു