മുരിയാട് പഞ്ചായത്ത്തല ഭാഷോത്സവം
മുരിയാട്: ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ സ്കൂള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പഞ്ചായത്ത്തല ഏകദിന ഭാഷോത്സവം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സുരേഷ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ നിവിത അനൂപ്,
ബിആര്‍സിയിലെ സിആര്‍സി കോര്‍ഡിനേറ്റര്‍ ടി.ആര്. അനൂപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും, ബിആര്‍സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ രമ്യ തോമസ് നന്ദിയും പറഞ്ഞു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ