അനുഷ്ഠാന കലാരൂപങ്ങളെ അടുത്തറിഞ്ഞ് ആനന്ദപുരം സ്കൂളില്‍ നാട്ടു പൊലിമ ശില്പശാല
ആനന്ദപുരം: സമേതം പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാട്ടുപൊലിമ ശില്പശാലക്ക് തുടക്കമായി. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരി, പിടിഎ പ്രസിഡന്റ് എ.എം. ജോണ്സന്, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, ഹെഡ്മാസ്റ്റര് ടി. അനില്‍കുമാര്‍, എം. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍ കലാരൂപമായ കളമെഴുത്തിന്റെ അവതരണവും പഞ്ചവര്‍ണ്ണം തയ്യാറാക്കുന്ന രീതിയും നാടന്‍പാട്ട് കലാകാരന് ഗിരീഷ് മുരിയാട് വിശദീകരിച്ചു. വട്ടമുടി അവതരണത്തിന് വി.എസ്. ശരണ്‍ നേതൃത്വം നല്കി, തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളെക്കുറിച്ച് തയ്യാറാക്കിയ നാടന്‍ കലയുടെ ചരിത്രം ബെന്‍ലിയ തേരേസ അവതരിപ്പിച്ചു.