ഇടവേള ബാബുവിന്റെ മാതാവ് നിര്യാതയായി
ഇരിങ്ങാലക്കുട: സിനിമാതാരം ഇടവേള ബാബുവിന്റെ മാതാവ് പരേതനായ വെള്ളാട്ട് രാമന് ഭാര്യ അമ്മനത്ത് ശാന്ത ടീച്ചര്‍ (റിട്ട. സംഗീതനൃത്ത അധ്യാപിക, ഗവ.ഗേള്‍സ് ഹൈസ്ക്കൂള്, ഇരിങ്ങാലക്കുട) (78) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍ :ജയചന്ദ്രന്, ഇടവേള ബാബു. മരുമകള്‍ : നിനിത ജയചന്ദ്രന്.