താഴേക്കാട് പള്ളി കെസിവൈഎം യുവജനങ്ങള്‍ ഓണപ്പുടവ നല്കി

താഴേക്കാട്: ഓണനിലാവിന്റെ ഭാഗമായി താഴേക്കാട് പള്ളി കെസിവൈഎം യുവജനങ്ങള്‍ 12ാം ക്ലാസില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഓണപ്പുടവ നല്കി. ഓണ സമ്മാനങ്ങളും ഓണക്കിറ്റുകളും വിതരണം നടത്തിയ താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വ്യത്യസ്തമായ അനുഭവമായിരുന്നു ഓണപ്പുടവ സമ്മാനിക്കല്‍. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് ഓണപ്പുടവ വിതരണം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, കെസിവൈഎം പ്രസിഡന്റ് ഷെഫിന്, സെക്രട്ടറി ജിയോ, മതബോധനം ഹെഡ്മിസ്ട്രസ് റെയ്മോന്‍ മാസ്റ്റര്‍, നിയുക്ത കൈക്കാരന് റിജോ പാറയില്‍, പ്ലസ് ടു അധ്യാപകന് ബെന്സന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.