സംസ്ഥാനത്ത്ആഗസ്റ്റ് 30 ന് 2154 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്ആഗസ്റ്റ് 30 ന് 2154 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 304 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 231 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 223 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 195 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള 151 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 112 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 92 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 35 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
7 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതൻദാസ് (49), കണ്ണൂർ കോട്ടയം മലബാർ സ്വദേശി ആനന്ദൻ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂർ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യൻ (64), തൃശൂർ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈർ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രൻ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 110 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 305 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 292 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 212 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 202 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 184 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 142 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 139 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 107 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 88 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 7 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.33 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 9, കാസർഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 182 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 22 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 113 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.
തൃശൂർ ജില്ലയിൽ ആഗസ്റ്റ് 30 ന് 151 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.
110 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1442 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4381 ആണ്. അസുഖബാധിതരായ 2892 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.രോഗം സ്ഥിരീകരിച്ചവരിൽ 146 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 12, എലൈറ്റ് ക്ലസ്റ്റർ 6, ദയ ക്ലസ്റ്റർ 8, പരുത്തിപ്പാറ ക്ലസ്റ്റർ 4, അമല ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, ജനത ക്ലസ്റ്റർ 3, അംബേദ്കർ ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 83. കൂടാതെ ഒരു ആരോഗ്യപ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ഞായറാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 85
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 52
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്39
ജനറൽ ആശുപത്രി തൃശൂർ12
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 52
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്97
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 63
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ180
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ220
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ62
ചാവക്കാട് താലൂക്ക് ആശുപത്രി23
ചാലക്കുടി താലൂക്ക് ആശുപത്രി14
സി.എഫ്.എൽ.ടി.സി കൊരട്ടി67
കുന്നംകുളം താലൂക്ക് ആശുപത്രി12
ജി.എച്ച്. ഇരിങ്ങാലക്കുട14
ഡി.എച്ച്. വടക്കാഞ്ചേരി8
അമല ഹോസ്പിറ്റൽ തൃശൂർ24
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 13
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ4
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ126
ഹോം ഐസോലേഷൻ96
8754 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 214 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2892 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.