നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ രജത ജൂബിലി ആഘോഷം നടന്നു
ഇരിങ്ങാലക്കുട: നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ രജത ജൂബിലി ആഘോഷം ഒരുമയുടെ പൊലിമ അരങ്ങ് 2023 നഗരസഭ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ പുഷ്പാവതി അധ്യക്ഷത വഹിച്ച ചടങ്ങിന് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കാഞ്ചന കൃഷ്ണന് സ്വാഗതവും മീനാക്ഷി ജോഷി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, സിഡിഎസ് വനിതാ കൗണ്‍സിലര്‍മാരായ ലേഖ, ഫെനി, അമ്പിളി ജയന് എന്നിവരും കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, ഷെല്ലി വില്‍സണ്‍, ബിജു പോള്‍ അക്കരക്കാരന്‍, സതി സുബ്രഹ്മണ്യന് തുടങ്ങിയവരും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, പ്രൊജക്ട് ഓഫീസര്‍ കെ.ജി. അനില്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേര് ചടങ്ങിന് മാറ്റു കൂട്ടാനെത്തിച്ചേര്ന്നിരുന്നു. ചടങ്ങിനോടനുബന്ധിച്ച് 2022-23ല്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകള്‍ക്ക് ആദരവു നല്കി. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാമത്സരങ്ങളും സംഘടിപ്പിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം