മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാസമ്മേളനം നടന്നു
ഇരിങ്ങാലക്കുട: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ സമ്മേളനം ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിജയന് പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രജീഷ് കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രന്, സംസ്ഥാന സെക്രട്ടറി നൗഷാദ് മേത്തര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഷാജു, ജില്ലാ സെക്രട്ടറി ടി.ജി. സച്ചിത്ത്, മുന്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് പഞ്ഞിക്കാരന്‍, ജില്ലാ ട്രഷറര്‍ ജോര്‍ജ് ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി. ബാലചന്ദ്രന് പ്രസിഡന്റ് കെ.എസ്. ഷാജു സെക്രട്ടറി, മുഹമദ് നിഹാദ് ട്രഷറര്‍ ആയും തിരെഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു