കൂടല്‍മാണിക്യം ഉല്‍സവം ; ആസ്വാദകരുടെ മനം കവര്‍ന്ന് നവ്യ നായരുടെ ന്യത്തം

ഇരിങ്ങാലക്കുട : ആസ്വാദകരുടെ മനം കവര്‍ന്ന് നടി നവ്യ നായരുടെ ന്യത്തം . കൂടല്‍മാണിക്യം ഉല്‍സവത്തിന്റെ ഭാഗമായി സംഗമം വേദിയിലാണ് രണ്ട് മണിക്കൂര്‍ നീണ്ട പരിപാടി അവതരിപ്പിച്ചത്. സ്കൂള്‍ കലോല്സവേദികളില് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നവ്യ സിനിമയില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളും അവതരപ്പിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സജീവമായ നവ്യ ആദ്യമായിട്ടാണ് സംഗമേശ സന്നിധിയില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പ്രോല്സാഹനത്തിന് നന്ദി പറയുകയാണെന്നും നവ്യ നായര്‍ പറഞ്ഞു.
