നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ പിഎംഎവൈ(ജി) പദ്ധതിയില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച 34 ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറ്റം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമായ അടച്ചുറപ്പുള്ള സ്വന്തമായൊരു ഭവനം എന്ന സ്വപ്ന സാക്ഷാല്കാരത്തിന് ഒപ്പംനിന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പിഎംഎവൈ കേന്ദ്ര വിഹിതമായി ഓരോ ഗുണഭോക്താവിനും ലഭിച്ച 1,20,000 രൂപ കൂടാതെ ടി പദ്ധതിക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 39,20,000 രൂപയും ജില്ലാ പഞ്ചായത്തിന്റെ 33,22,000 രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 23,22,000 രൂപയും പൂര്‍ണമായും ചെലവഴിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് മുഖ്യാതിഥിയായിരുന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ടി.വി. ലത കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ്. രമേഷ്, കവിത സുനില്‍ വരിക്കശേരി, ഷീന രാജന്, അമിതാ മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മറിയാമ്മ ആന്റണി (ഭവന നിര്‍മാണം) മറിയാമ്മ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. ജിനീഷ് നന്ദി പറഞ്ഞു.