കുടുംബശ്രീ സമാനതകളില്ലാത്ത ശാക്തീകരണത്തിന്റെ ഉദാഹരണം- മന്ത്രി ഡോ ആര്. ബിന്ദു
അരിപ്പാലം: ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും തിളങ്ങുന്ന സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണമാണ് കുടുംബശ്രീയെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രജതജൂബിലി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, പൂമംഗലം സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ഹൃദ്യ അജീഷ്, ടി.എ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു